ഇതിലെ വന്നവർ

2013 ഒക്‌ടോബർ 23, ബുധനാഴ്‌ച

വനയാത്രകൾ........

ഇത്തവണ ഞങ്ങളുടെ യാത്ര പറമ്പിക്കുളത്തേക്കായിരുന്നു.ഞങ്ങളെന്നു വെച്ചാൽ രാമചന്ദ്രൻ മാസ്ററർ,ഷംസുദ്ദീൻ,മനോജ് എന്നിവരുടെയും എന്റെ യും കുടുംബാംഗങ്ങൾ...എല്ലാവരും ഒത്തതു തന്നെ ഭാഗ്യം..കാടു കാണാൻ എല്ലാവരും ആവേശത്തോടെ പുറപ്പെട്ടു. ബഷീർക്കയുടെ ടെമ്പോട്രാവലറിൽ    യാത്ര അല്പം ദീർഘിച്ചു..കാരണം പൊള്ളാച്ചി വഴി തമിഴകം താണ്ടി വേണം പറമ്പിക്കുളമെത്താൻ..ഒക്ടോബർ13,14 തിയ്യതികളിൽ കാലാവസ്ഥയും തുണച്ചു. ആനമലൈ വഴിയാണ് പറമ്പിക്കുളമെത്തിയത്.ഫോറസ്ററ് ഓഫീസർ  മനോജിന്റെ സഹായം താമസത്തിന് തുണച്ചു,,കാട്ടിനകത്തൊരു രാത്രി കഴിയുകയെന്നത് തീർച്ചയായും ഒരു അനുഭവം തന്നെ,,
കാട്ടു പന്നികളും,മാനും,മയിലും,കാട്ടുപോത്തും,ആനയും,ചെന്നായയും,കുരങ്ങൻമാരും,മലയണ്ണാനും നിരവധി പക്ഷികളും സ്വൈരവിഹാരം ചെയ്യുന്ന കാട്ടിലെ കാഴ്ചകൾ കുട്ടികളും മുതിർന്നവരും ഒരു പോലെ ആസ്വദിച്ചു...തൂണക്കടവ് ഡാം,പറമ്പിക്കുളം ഡാം ഇവ നിറഞ്ഞിരിക്കുന്നു..തമിഴകത്തിന്റെ കൃഷിയിടങ്ങൾക്കായി കേരളത്തിന്റെ ജലസമൃദ്ധി,,,
ഏറെ പറയാനുണ്ട്..
നിങ്ങളുടെ യാത്രകളിൽ പറമ്പിക്കുളം ചേർക്കുക..പുത്തനനുഭവമാകുമത്....